തമിഴ്നാട് കുന്നൂരിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകൾ ആഷ്ന ലിഡ്ഡർക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ അധിക്ഷേപം നടത്തിയത്.
സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ് ആഷ്ന. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ നിലപാട് സ്വീകരിച്ചതിന് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് നേരത്തേ ആഷ്ന വിധേയയായിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള ആഷ്നയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം.
english summary; Hindutva militants attack daughter of soldier killed in helicopter crash
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.