26 July 2024, Friday
KSFE Galaxy Chits Banner 2

Related news

April 23, 2024
October 22, 2022
October 22, 2022
October 21, 2022
October 21, 2022
October 18, 2022
June 29, 2022
June 12, 2022
March 11, 2022
March 11, 2022

മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം: 10 പേർ മ രിച്ചു

Janayugom Webdesk
ക്വലാലംപൂർ
April 23, 2024 3:44 pm

പരിശീലന പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. 90-മത് നാവികസേനാ ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുന്നതിടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. 

വിമാനങ്ങള്‍ തകര്‍ന്നതായി റോയൽ മലേഷ്യൻ നേവി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചു. മൃതദേഹങ്ങൾ സൈനിക ഐശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Malaysian Navy heli­copters crash: 10 de ad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.