24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
December 3, 2024
November 29, 2024
November 16, 2024
November 9, 2024

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
June 4, 2022 9:52 pm

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചു. നിസാര്‍ ഖാണ്ഡേ എന്നയാളാണ് മരിച്ചത്. ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഋഷിപൊര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍. 

കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം അതിശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലകളിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. അതിനിടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ക്കായി സൈന്യം ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. 

Eng­lish Summary:Hizbul com­man­der killed in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.