23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

വീട്ടുവഴക്ക്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ നൂല്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡൽഹി
April 16, 2022 9:02 am

ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽ താമസിക്കുന്ന അഞ്ജലി ദേവി(26) യാണ് ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തയത്.
ഇവരെ അറസ്റ്റുചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.14 ഓടെയാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കഴുത്തറുത്താണ് അഞ്ജലി ദേവി കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീിഷണർ (നോർത്ത് വെസ്റ്റ്) ഉഷാ രംഗ്‌നാനി പറഞ്ഞു.വ്യാഴാഴ്‌ച രാവിലെ ദേവി ഭർത്താവുമായി വഴക്കിട്ടിരുന്നു. ഭർത്താവ് ജോലിക്ക് പോയപ്പോൾ ദേഷ്യത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് ഡിസിപി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Home dis­pute: A three-month-old baby boy was stran­gled to death by his mother

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.