22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023
September 13, 2022
September 9, 2022
September 3, 2022

ആശുപത്രിയില്‍ തീപിടിത്തം: 11 കുഞ്ഞുങ്ങള്‍ മരിച്ചു

Janayugom Webdesk
ഡാക്കർ
May 27, 2022 10:10 pm

ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 11 കുഞ്ഞുങ്ങൾ മരിച്ചു. തലസ്ഥാനമായ ഡാക്കറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ടിവൗവാനിലെ അബ്ദുൾ അസീസ് സൈ ദബാബ് ആശുപത്രിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്ന് മേയർ ഡെംബ ഡിയോപ് പറഞ്ഞു. കുഞ്ഞുങ്ങളെ അവരുടെ വിഭാഗത്തില്‍ ഉറക്കി കിടത്തി അല്പസമയത്തിന് ശേഷം തീപിടിത്തമുണ്ടായെന്ന് അറിയിക്കുകയായിരുന്നുവെന്നും അപകടം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

വടക്കൻ സെനഗലിലെ ലിംഗെയറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അന്റോയിൻ ഡയോം അറിയിച്ചു. പ്രസിഡന്റ് മാക്കി സാൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. ജെനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി അബ്ദുൽ ദിയൂഫ് സാർ സെനഗലിലെത്തുമെന്ന് അറിയിച്ചു.

Eng­lish Sum­ma­ry: Hos­pi­tal fire: 11 babies d‑ie

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.