3 May 2024, Friday

ആലപ്പുഴയിൽ നടത്തിയ പരിശോധനയില്‍ ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു

Janayugom Webdesk
August 19, 2023 11:55 am

തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത ഏഴ് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായി ക്രമക്കേട് കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും 3 മോട്ടോർ ബോട്ടുകളിലും ഒരു ബാർജിലുമാണ് പരിശോധന നടത്തിയത്. 13 ബോട്ടുകളുടെ രേഖകൾ ശരിയാണെന്ന് ബോധ്യപ്പെട്ടു.

പരിശോധനയിൽ പോർട്ട് ചെക്കിംഗ് സ്ക്വാഡിലെ പി ഷാബു, ടൂറിസം പോലീസ് എസ് ഐമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി ശ്രീജ, ആർ ജോഷിത്, അർത്തുങ്കൽ കോസ്റ്റൽ പോലീസിലെ എസ് ഐ ആൽബർട്ട്, കോസ്റ്റൽ വാർഡൻ രഞ്ജിത് എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന നടത്തും.

Eng­lish Sum­ma­ry: House­boats were seized dur­ing the inspec­tion in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.