26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു: ഡ്രൈവർ അറസ്റ്റിൽ

Janayugom Webdesk
ചങ്ങനാശ്ശേരി
December 3, 2022 6:24 pm

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ പൂവം ഭാഗത്ത് രാവിലെ 9.30 യോടെയായിരുന്നു അപകടം. വെളിയനാട് കുന്നങ്കരി അഭിനിവാസിൽ അജിത(46) യാണ് മരിച്ചത്. തിരുവല്ല പെരുന്തുരുത്തി ഭാഗത്ത് വാഴപ്പറമ്പിൽ വീട്ടിൽ സുജിത്ത് എസ് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്ത് എത്തുകയും എസ്എച്ച് ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Eng­lish Summary:Housewife dies after tip­per lor­ry hits Changanassery: dri­ver arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.