28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 19, 2024
December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊന്നു

Janayugom Webdesk
മലപ്പുറം
September 14, 2022 6:34 pm

ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുരേഷും ഭാര്യ രമണിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെയിലാണ് യുവതി കൊല്ലപ്പെട്ടത്.

തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശരീരത്തിന്റെ മറ്റിടങ്ങളിലും ചതവുകളുണ്ട്.

മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. കൊലപാതക വിവരം അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Eng­lish Sum­ma­ry: hus­band beat his wife to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.