26 March 2024, Tuesday

Related news

March 26, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 18, 2024
March 14, 2024
March 14, 2024
March 14, 2024

ടി20യില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഭര്‍ത്താവ് കേസ് നല്‍കി

Janayugom Webdesk
ലഖ്നൗ
November 7, 2021 11:22 am

ടി20 ലോകകപ്പ് മത്സരങ്ങളിൽ ഒക്ടോബർ 24ന് നടന്ന ഇന്ത്യാ പാക്ക് മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസിൽ കേസ് നൽകി ഉത്തർപ്രദേശ് സ്വദേശി. പരാതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കളിയാക്കിയതായി ശ്രദ്ധയിൽ പെട്ടതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താൽ പറഞ്ഞു.

റാംപൂർ സ്വദേശിയായ ഇഷാൻ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കൾ എന്നിവർക്കെതിരെ പരാതി നൽകിയത്. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന്റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടുവെന്നും ഇയാൾ ആരോപിക്കുന്നു.

രാംപൂർ ജില്ലയിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഐപിസി 153 എ പ്രകാരവും 2008ലെ ഇൻഫർമേഷൻ ടെക്നോളജി  ആക്ട് സെക്ഷൻ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഭാര്യ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല, ഇഷാനെതിരെ സ്ത്രീധനക്കേസ് നൽകിയിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

നേരത്തെയും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. ടി20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്സ്ആപ്പിൽ ഇന്ത്യ വിരുദ്ധ സന്ദേശം പങ്കുവച്ചെന്ന കേസിൽ മൂന്ന് കശ്മീരി വിദ്യാ‍ർത്ഥികൾ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. രാജസ്ഥാനിൽ പാകിസ്ഥാന്റെ വിജയം ആഘോഷമാക്കിയ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. രാജസ്ഥാൻ, ഉദയ്പൂരിലെ നീരജ മോദി സ്കൂളിൽ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. പാകിസ്ഥാൻ ടീമിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്കൂൾ അധികൃതരെ ചൊടിപ്പിച്ചത്.

Eng­lish sum­ma­ry: Hus­band files case against wife for celebrating

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.