15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 8, 2025
July 8, 2025
July 2, 2025
June 30, 2025
June 28, 2025
June 28, 2025
June 28, 2025
June 26, 2025
June 19, 2025

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്, പിന്നാലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Janayugom Webdesk
തൃശൂര്‍
January 22, 2024 10:33 am

തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നാലെ ബിനുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തി. പുലർച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം.

ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികൾ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാർ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നാട്ടുകാര്‍ വിട്ടിലെത്തി നോക്കിയപ്പോഴാണ് ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പൊലീസെത്തി ബിനുവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ബിനു ട്രയിൻ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Hus­band killed his wife to death in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.