26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

പത്തനംതിട്ടയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചു

Janayugom Webdesk
പത്തനംതിട്ട
August 29, 2022 3:20 pm

പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി അമ്പിളിയെയാണ് ഭര്‍ത്താവ് സത്യപാലൻ വെട്ടിപ്പരിക്കേല്പിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അമ്പിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇരുവരും കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.സംഭവ ദിവസം രാവിലെയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അമ്പിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്‌ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്.

Eng­lish Sum­ma­ry: hus­band who tried to kill his wife was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.