കാറിനുള്ളിൽ 17‑കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തൽ ടിആർഎസ് നേതാവിന്റെ മകൻ അറസ്റ്റിൽ. സദുദ്ദീൻ മാലിക്ക്(18) ആണ് അറസ്റ്റിലായത്. അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരാണ്.
പ്രതികളിൽ ടിആർഎസ് നേതാവിന്റെ മകൻ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം വന്നതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. പ്രതികളെ കുറിച്ച് ഇരയായ പെൺകുട്ടിയിൽ നിന്ന് കാര്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒരാളുടെ പേര് മാത്രമാണ് വെളിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു കോളജ് ആഘോഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് പോകവേ പെൺകുട്ടി ഇന്നോവ കാറിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ പെൺകുട്ടിയെ ജൂബിലി ഹിൽസിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതികളെന്ന് കരുതുന്ന നാലുപേരുടെയടുത്ത് പെൺകുട്ടി നിൽക്കുന്നത് വ്യക്തമാവുന്നുണ്ട്.
English summary;Hyderabad gang-rape; TRS leader’s son arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.