30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 20, 2025
March 20, 2025
August 14, 2024
July 12, 2024
July 2, 2024
May 30, 2024
March 10, 2024
December 5, 2023
November 23, 2023
August 27, 2023

രാജസ്ഥാന്‍ റോയല്‍സിന്റെയല്ല, ഇന്ത്യയുടെയും ഫിനിഷറാവാൻ എനിക്ക് കഴിയും: റിയൻ പരഗ്

Janayugom Webdesk
April 14, 2022 6:28 pm

ഇത്തവണ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. സഞ്ജു സാംസണ്‍ നയിക്കുന്ന ടീം ഇത്തവണ അധികം തോല്‍വി അറിയിഞ്ഞിട്ടില്ല. മികച്ച കളിക്കാരുള്ള ടീം ഫോമ് നിലനില്‍ത്തുന്നുണ്ട്. അതേസമയം അക്കുട്ടത്തില്‍ ഒരാളാണ് അസം ക്യാപ്റ്റൻ റിയൻ പരഗ് ഐപിഎലിൽ ഇത്തവണ മൂന്ന് ഇന്നിംഗ്സുകള്‍ കളിച്ച പരഗ് 147 ശരാശരിയില്‍ വെറും 25 റണ്‍സാണ് നേടിയിരിക്കുന്നത്. പരഗിനെ പുറത്തിരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പരഗിന്റെ ഫിനിഷിംഗ് മികവില്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് വിശ്വാസിക്കുന്നുണ്ടെന്നാണ് വിവരം. 

രാജസ്ഥാന്റെ മാത്രമല്ല, വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തന്നെ ഫിനിഷറാവാന്‍ തനിക്ക് കഴിയുമെന്ന് താരം വെളിപ്പെടുത്തുന്നു. അതിനുള്ള കഴിവ് തനിക്കുണ്ടെന്ന് പരഗ് പറയുന്നത്. 2019 ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് പരഗിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ആ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ഫിഫ്റ്റിയടിച്ച താരം ഐപിഎലിൽ അർധസെഞ്ചുറീ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് നേടിയിരുന്നു. 

ഇക്കഴിഞ്ഞ ലേലത്തിൽ 3.80 കോടി രൂപ മുടക്കി പരഗിനെ രാജസ്ഥാൻ വീണ്ടും ടീമിലെത്തിച്ചു. നിലിവില്‍ തനിക്ക് ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും ഫീൽഡിംഗിലും കഴിവുണ്ട്. കുറേയേറെ മേഖലകളിൽ പുരോഗതി കൈവരിക്കാനുണ്ട്. സ്ഥിരത വരേണ്ടതുണ്ട്. പക്ഷേ, ഇന്ത്യക്കും രാജസ്ഥാൻ റോയൽസിനും വേണ്ടി എനിക്ക് നല്ല പ്രകടനം നടത്താൻ സാധിക്കും.” പരഗ് പറഞ്ഞു. 

Eng­lish Summary:I can be the fin­ish­er not only for Rajasthan Roy­als but also for India: Ryan Parag
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.