23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 13, 2024
August 13, 2024
June 14, 2024
May 3, 2024
March 21, 2024
March 13, 2024
February 29, 2024
January 12, 2024
January 10, 2024
December 27, 2023

മികച്ച 150 സര്‍വകലാശാലകളില്‍ ഇടം നേടി ബോംബെ ഐഐടി

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2023 9:50 pm

ലോകത്തെ മികച്ച 150 സര്‍വകലാശാലകളില്‍ ഇടം പിടിച്ച് ഐഐടി ബോംബെ. ക്യുഎസ് (ക്വാക്വാറെല്ലി സൈമണ്ട്‌സ്) സര്‍വകലാശാലാ റാങ്കിങ്ങില്‍ 149-ാമതായാണ് ഐഐടി ബോംബെ ഇടം പിടിച്ചത്. കഴിഞ്ഞ തവണ 172-ാം സ്ഥാനത്തായിരുന്ന ഐഐടി ബോംബെ ഇത്തവണ മികച്ച രീതിയിലാണ് നില മെച്ചപ്പെടുത്തിയത്. ഗവേഷണമേഖലയിലുണ്ടായ മികവാണ് സര്‍വകലാശാലയ്ക്ക് തുണയായത്. 

2018–2022നും ഇടയില്‍ 17 ശതമാനം വളര്‍ച്ചയാണ് (1,43,800 സൈറ്റേഷനുകള്‍, 15,905 അക്കാദമിക് പേപ്പര്‍) ഐഐടി ബോംബെയുടെ ഗവേഷണ മേഖലയിലുണ്ടായത്. 197-ാം റാങ്കുള്ള ഐഐടി ഡല്‍ഹിയാണ് ആദ്യ 200ല്‍ ഇടം പിടിച്ച് ഇന്ത്യയില്‍ നിന്ന് രണ്ടാമതെത്തിയത്. അതേസമയം ആദ്യ 200ല്‍ ഇടം പിടിക്കുകയും ഇന്ത്യയില്‍ നിന്ന് ഒന്നാമതുമായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇത്തവണ 225-ാം സ്ഥാനത്താണ്.

ഐഐടി ഖരഗ്പൂര്‍ 271, ഐഐടി കാണ്‍പൂര്‍ 278, ഐഐടി മദ്രാസ് 285 എന്നിങ്ങനെയാണ് 200നും 300നും ഇടയിലെ ഇന്ത്യന്‍ സര്‍വകലാശാലകളുടെ റാങ്കുകള്‍. ഐഐടി ഗുവാഹട്ടി (364), ഐഐടി റൂര്‍ക്കീ (369), ഡല്‍ഹി സര്‍വകലാശാല (407), അണ്ണാ സര്‍വകലാശാല (427) എന്നീ സ്ഥാപനങ്ങള്‍ ആദ്യ 500ല്‍ ഇടം പിടിച്ചു

ലോകത്തെമ്പാടുമുള്ള 4900 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇത്തവണ ക്യുഎസ് റാങ്കിങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ 45 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇന്ത്യന്‍ സര്‍വകലാശാലകളുടെ തുടര്‍ച്ചയായ സ്ഥിരമായ പുരോഗതി അഭിനന്ദനീയമാണെന്ന് ക്യുഎസ് സ്ഥാപകനും സിഇഒയുമായ നന്‍സിയോ ക്വാക്വാറെല്ലി അഭിപ്രായപ്പെട്ടു. 

Eng­lish Summary:IIT Bom­bay ranks among top 150 universities

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.