23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 11, 2024
May 9, 2024
April 18, 2024
February 22, 2024
January 20, 2024
January 13, 2024
December 6, 2023
October 5, 2023
September 11, 2023
August 31, 2023

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ എസ്പിയില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു

Janayugom Webdesk
കൊച്ചി
November 23, 2021 6:08 pm

വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസിൽ മുൻ എസ്‌പി കെ ബി വേണുഗോപാലിൽ നിന്ന്‌ വിജിലൻസ്‌ മൊഴിയെടുത്തു. വിജിലൻസ്‌ സ്‌പെഷ്യൽ സെൽ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ.
ഇടുക്കി മുൻ എസ്‌പിയായിരുന്ന കെ ബി വേണുഗോപാലിന്റെ ഭാര്യയുടെ പേരിൽ കുണ്ടന്നൂരിലെ എസ്‌ബിഐ ബാങ്ക്‌ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ചതായി വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കഴിഞ്ഞ മാർച്ചിൽ കോഴിക്കോട്‌ വിജിലൻസ്‌ സംഘം പരിശോധിച്ചപ്പോൾ ഇത്‌ യഥാർത്ഥ സ്വർണാഭരണങ്ങളായിരുന്നു. കൊച്ചി യൂണിറ്റ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌ത ശേഷം ഈ സ്വർണം മാറ്റി മുക്കുപണ്ടം വച്ചതാകാമെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തൽ. വേണുഗോപാലിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ബാങ്ക്‌ രേഖകൾ, ആധാരം ഉൾപ്പെടെ 57 രേഖകൾ പിടിച്ചെടുത്തിരുന്നു. ആദ്യഘട്ട മൊഴിയെടുക്കലാണ്‌ ഇപ്പോൾ നടത്തിയിട്ടുള്ളതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വേണുഗോപാലിന്‌ വീണ്ടും വിളിപ്പിക്കുമെന്നു വിജിലൻസ്‌ സംഘം വ്യക്തമാക്കി.

Eng­lish Summary:Illegal acqui­si­tion of prop­er­ty: Vig­i­lance state­ment from for­mer SP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.