വീട്ടിലെത്താന്‍ കാത്തു നിന്ന യുവാവ് അവസാനം സര്‍ക്കാര്‍ ബസ് മോഷ്ടിച്ചു. ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്താന്‍ പാലക്കൊണ്ട ഡിപ്പോയില്‍ നിന്ന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷിടിച്ച് കടന്നത്. പൊലീസുകാരും ജീവനക്കാരും തുടര്‍ന്ന് മണിക്കൂറുകള്‍ നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് പിടിച്ചെടുത്തത്.
പുലര്‍ച്ച ബസ് ഡ്രൈവര്‍ ജോലിക്കായി എത്തിയപ്പോള്‍ ബസ് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഡിപ്പോയില്‍ വിവരം അറിയിക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലും ബസ് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഏതാനും പേരെ തുടര്‍ന്ന് ചോദ്യം ചെയ്ത പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ചൗധരി സുരേഷ് കുറ്റം സമ്മതിക്കുകയായിരുന്നു. രാജമില് നിന്ന് വാങ്ങരയില് എത്തിയപ്പോള്‍ സമയം ഏറെ വൈകിയെന്നും കാത്തു നിന്നിട്ടും നാട്ടിലേക്ക് പോകുവാന്‍ ബസ് കിട്ടില്ല. അപ്പോഴാണ് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസുമായി വീട്ടിലേക്ക് പൊയതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. പൊലീസ് മോഷണകുറ്റത്തിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു.
English Summary: impatient waiting for the bus; A youth steals a government bus to reach home
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.