ചൈനയില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും കുതിച്ചുയര്‍ന്നു. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ഇടിവും രേഖപ്പെടുത്തി. അതേസമയം വിദേശത്തേക്കുള്ള ആകെ കയറ്റുമതിയില്‍ 20.1 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ആകെ ഇറക്കുമതിയില്‍ 48.1 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസത്തെ വ്യാപാര കമ്മി 28.6 ബില്യണ്‍ ഡോളറായി.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനം കുറഞ്ഞു. അതേസമയം ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനം വര്‍ധിച്ചു. ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദതയാണ് കയറ്റുമതി ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി 81 ശതമാനം വര്‍ധന നേടി. ഓര്‍ഗാനിക് കെമിക്കലുകളുടെ കയറ്റുമതി 38.3 ശതമാനം ഇടിഞ്ഞു. ഇരുമ്പുരുക്ക് കയറ്റുമതി 78 ശതമാനവും അലുമിനിയം കയറ്റുമതി 84 ശതമാനവും ഇടിഞ്ഞു. ബസുമതി അരിയുടെ കയറ്റുമതി 140 ശതമാനം വര്‍ധിച്ചു. മറൈന്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 18 ശതമാനവും വര്‍ധനവുണ്ടായി.
English Summary: Imports from China increased again
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.