23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 20, 2024
October 18, 2024
October 14, 2024
October 7, 2024

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍

Janayugom Webdesk
ഇസ്ലാമാബാദ്
June 2, 2022 8:14 pm

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സ‍ര്‍ക്കാര്‍ വളരെ ദുര്‍ബലമായിരുന്നു. എല്ലാ മേഖലയില്‍ നിന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. കൈകള്‍ കെട്ടിയിട്ട നിലയിലാണ് ഞാന്‍ ഭരണം നടത്തിയിരുന്നത്. ആരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഇമ്രാന്‍ ഖാന്‍ ബോല്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അവിശ്വസ പ്രമേയം പാസായതോടെയാണ് പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതാവ് അധികാരത്തില്‍ നിന്ന് പുറത്തായത്. റഷ്യ, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളോട് ഇമ്രാന്‍ ഖാന്‍ പുലര്‍ത്തിയിരുന്ന സ്വതന്ത്രനിലപാടിനെ എതിര്‍ത്തിരുന്ന അമേരിക്കയുടെ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം.

നിലവിലെ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന പ്രതിഷേധക്കാര്‍‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയുടെ വിധിവരാന്‍ കാത്തിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിയമപരവും ഭരണഘടനാനുസൃതവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കുകയാണ് വേണ്ടത് അല്ലാത്ത പക്ഷം രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കടക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Eng­lish summary;Imran Khan says if elec­tions are not declared, there will be civ­il unrest in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.