ഡോക്ടർ അഞ്ച് തവണ കോവിഡ് വാക്സിൻ സ്വീകരിച്ചതിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പട്നയിലാണ് സംഭവം നടന്നത്. എന്നാൽ നിയമാനുസൃതമായി മൂന്ന് തവണ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്ന് സിവിൽ സർജൻ ഡോ. വിഭാകുമാരി സിങ് പറഞ്ഞു. കോ-വിൻ പോർട്ടൽ അനുസരിച്ച് ഡോക്ടർക്ക് 2021 ജനുവരി 28ന് ആദ്യ ഡോസ് ലഭിച്ചു. മാർച്ചിൽ രണ്ടാം ഡോസെടുത്തു.
ഇക്കഴിഞ്ഞ 13 ന് ഡോക്ടർ ബൂസ്റ്റർ ഡോസ് എടുത്തിട്ടുണ്ട്. എന്നാൽ ഫെബ്രുവരി ആറിനും ജൂൺ 17 നും വാക്സിനെടുത്തതായി സർക്കാർ രേഖകൾ കാണിക്കുന്നു. തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റാരോ വാക്സിൻ എടുത്തതാകാമെന്നും അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. സിങ് പറയുന്നു.
ENGLISH SUMMARY:In Bihar,Doctor taken vaccine five times
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.