5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 3, 2025
April 1, 2025
March 28, 2025
March 24, 2025
March 23, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷട്രീയത്തില്‍ നിന്നു പിന്തളപ്പെടുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 24, 2022 2:31 pm

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ദുര്‍ബലകുന്നതിനുപിന്നാലെ പാര്‍ട്ടി ഭരണത്തിലോ,അല്ലെങ്കില്‍ പ്രധാന പ്രതിപക്ഷമായ സംസ്ഥാനങ്ങളിലും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ കളത്തിലേ ഇല്ലെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എവിടെയെന്ന് എല്ലാവരും ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. 

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭാ സീറ്റ് അടക്കം കോണ്‍ഗ്രസ് വിജയിച്ചിരുന്നു, പിന്നീട് കോണ്‍ഗ്രസിനേ കാണാനേ ഇല്ലാത്ത അവസ്ഥാണ്. നിലവില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് സംസ്ഥാനത്ത് മത്സരം നടക്കുന്നത്. റോഡ് ഷോകളുടെ മത്സരമാണ് സംസ്ഥാനത്തുള്ളത്.പഞ്ചാബിലെ പോലെ ഹിമാചലിലും എഎപി വലിയ വെല്ലുവിളിയായി കോണ്‍ഗ്രസിന് മാറുന്ന സാഹചപര്യമാണ്. ബിജെപിക്ക് ബദല്‍ ആംആദ്മി പാര്‍ട്ടിയെയാണ് ജനങ്ങള്‍ കാണുന്നത്,. ബിജെപി പക്ഷേ തികഞ്ഞ പ്രതീക്ഷയിലാണ്. 

അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ശക്തമായ മത്സരമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. കോണ്‍ഗ്രസ് കളത്തിലേ ഇല്ലാത്തത് ഇരുവര്‍ക്കും വലിയൊരു അവസരമാക്കി മാറ്റിയിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ റോഡ് ഷോയാണ് ഹിമാചലില്‍ നടന്നത്. കാംഗ്ര മുതല്‍ നഗ്രോട്ട ഭവന്‍ വരെയായിരുന്നു ഈ റാലി. ജെപി നദ്ദയ്ക്ക് ഈ തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമാണിത്.

ഇത് കൈവിട്ടാല്‍ ദേശീയ തലത്തില്‍ തന്നെ ബിജെപിക്കും നദയ്ക്കും നാണക്കേടാവും. നദ്ദ സീനിയര്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ശാന്തകുമാറിനെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ നദ്ദയുടെ രണ്ടാമത്തെ ഹിമാചല്‍ സന്ദര്‍ശനമാണിത്. സംസ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കാനാണ് നദ്ദയുടെ ശ്രമം.എഎപി കണ്‍വീനറും ഡില്ലി മുഖ്യമന്ത്രിയുമായി കെജ്രിവാള്‍ റോഡ് ഷോ നടത്തി ജനങ്ങളെ ആവേശഭരിതമാക്കുകയാണ്. കാംഗ്ര ജില്ലയില്‍ ഷാപൂരില്‍ റോഡ്‌ഷോയും ഒപ്പം റാലിയും കെജ്രിവാളിന്റേതായിട്ടുണ്ട്. കാംഗ്ര ജില്ല രാഷ്ട്രീയപരമായി വലിയ സ്വാധീനം ചെലുത്തുന്നതാണ്. 

ഏത് പാര്‍ട്ടിക്കും ഈ ജില്ല പിടിക്കാതെ ഭരിക്കാനാവില്ല. കാംഗ്രയില്‍ പതിനഞ്ച് സീറ്റുകളാണ് ഉള്ളത്. ഹിമാചലില്‍ ആകെ 68 സീറ്റാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള ജില്ലയും കാംഗ്രയാണ്. ഭരണം പിടിക്കുന്നവരെ എപ്പോഴും സഹായിക്കുന്നത് ഈ ജില്ലയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് പതിനൊന്ന് സീറ്റ് ബിജെപിയാണ് നേടിയത്. അവര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സംസ്ഥാനത്ത് 44 സീറ്റാണ് ബിജെപി ആകെ നേടിയത്. കാംഗ്രയില്‍ നിന്ന് മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസിന് ആകെ കിട്ടിയത്. എഎപിയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സംസ്ഥാന സമിതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കെജിരിവാള്‍ ഹിമാചലില്‍ റാലിയുമായി എത്തുന്നത്. സംസ്ഥാനത്ത് ഇതിനോടകം എഎപി ചില കോട്ടകളിലൊക്കെ മുന്നേറാന്‍ സാധ്യതയുണ്ട്. എഎപിയുടെ നീക്കങ്ങള്‍ എല്ലാവരെയും സ്വാധീനിക്കുന്നുണ്ട്. ബിജെപി 125 യൂണിറ്റ് സൗജന്യ വൈദ്യുതിയും സൗജന്യ വെള്ളവും, ഗ്രാമീണ മേഖലയില്‍ നല്‍കാന്‍ തീരുമാനിച്ചത് എഎപിയുടെ പ്രഖ്യാപനങ്ങള്‍ കൊണ്ടാണെന്ന് രാകേഷ് ചൗധരി പറഞ്ഞു. 

അതേസമയം കെജ്രിവാളിന്റെ റാലിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരുമെന്നാണ് സൂചന. എഎപിക്ക് സംസ്ഥാനത്ത് യാതൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലെന്ന് ഹിമാചല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ് പറഞ്ഞു.

Eng­lish Summary:In Himachal Pradesh, the Con­gress is back­ing away from elec­toral politics

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.