1 February 2026, Sunday

മഹാരാഷ്ട്രയില്‍ അധ്യാപകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു

Janayugom Webdesk
മഹാരാഷ്ട്ര
September 3, 2024 9:45 pm

മഹാരാഷ്ട്ര നാന്ദേഡില്‍ കോച്ചിംഗ് സെന്‍ററില്‍ അധ്യാപകന്‍ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്  പ്രദേശവാസികള്‍ കോച്ചിംഗ് സെന്‍റര്‍ നശിപ്പിച്ചു.പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ ഒരു കൂട്ടം ആളുകള്‍ കോച്ചിംഗ് സെന്‍ററിനുള്ളില്‍ കയറി ഇയാളെ വളയുന്നത് കാണാം.ആദ്യം ഇവര്‍ അയാളുടെ ക്യാബിന്‍റെ ജനാലകളാണ് തകര്‍ത്തത്.പിന്നീട് ആളുകള്‍ ഇയാളുടെ കോച്ചിംഗ് സെന്‍ററിന് പുറത്തുള്ള ഫ്ലെക്സകളും തകര്‍ക്കുന്നു.

ഇന്നലെയാണ് പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന സംഭവങ്ങളെക്കുറിച്ച് പറയുന്നത്.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാരം നാഗേഷ് ജാദവ് എന്ന പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.