23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

മഹാരാഷ്ട്രയിലും മുസ്ലിം പള്ളിക്ക് നേരെ ശരംതൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥി

Janayugom Webdesk
മുംബൈ
May 12, 2024 9:25 pm

മഹാരാഷ്ട്രയിലും മുസ്ലിം പള്ളിക്ക് നേരെ സാങ്കല്പിക അസ്ത്രം തൊടുത്ത് വീണ്ടും ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥി. അമരാവതി മണ്ഡലത്തിലെ സിറ്റിങ് എംപികൂടിയായ നവനീത് റാണയാണ് പുതിയ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ജലഗാവിലെ മസ്ജിദിന് നേരെയായിരുന്നു നവനീതിന്റെ അമ്പെയ്യുന്ന തരത്തിലുള്ള പ്രകടനം. ‘കാഹളം മുഴങ്ങിക്കഴിഞ്ഞു, ഇപ്പോൾ കൈകൾ പിടിക്കൂ’ എന്ന വരികളടങ്ങിയ പാട്ടിനൊപ്പം ഇതിന്റെ വീഡിയോ വ്യാപകമായി സംഘ്പരിവാര്‍ അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ ഹിന്ദു രാഷ്ട്ര എന്നെഴുതിയ പ്ലക്കാർഡ് ഉയര്‍ത്തിനില്‍ക്കുന്ന നവനീത് റാണയെയും കാണാം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്ത പലരും പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

ഇതേ ആംഗ്യം കാട്ടിയതിന് ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥി മാധവി ലതയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരുന്നു. ഏപ്രില്‍ 17ന് രാമനവമി ഘോഷയാത്രയ്ക്കിടെയാണ് വഴിയിലെ പള്ളിക്ക് നേരെ അമ്പെയ്യുന്ന തരത്തില്‍ മാധവി ലത ആംഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരന്നതോടെ മാധവി ലതയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായി. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമത്തിലൂട മാപ്പപേക്ഷ നടത്തിയിരുന്നു. 

Eng­lish Sum­ma­ry: In Maha­rash­tra too, a BJP can­di­date attacked a mosque

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.