23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ഭൂരിപക്ഷം സീറ്റുകളിലും കെട്ടിവെച്ച കാശ് പോയി, അകെ ലഭിച്ചത് 5 സീറ്റ് മാത്രം; എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്

Janayugom Webdesk
തിരുവനന്തപുരം
December 17, 2025 11:15 am

തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ കടുത്ത അവഗണനയെ തുടർന്ന് എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ത്രിതല പഞ്ചായത്തിലും നഗരസഭകളിലും കോർപറേഷനുകളിലുമായി നിരവധി സീറ്റുകളിൽ മത്സരിച്ചെങ്കിലും വിജയിക്കാനായത് അകെ അഞ്ചിടത്ത് മാത്രം. വിജയ സാധ്യതയിലുള്ള സീറ്റുകളിൽ ചിലത് ബിജെപി തിരിച്ചു പിടിച്ചതും മറ്റ് ചില സീറ്റുകളിൽ അവർ കാലുവാരിയതുമാണ് പാർട്ടിയുടെ കനത്ത പരാജയത്തിന് കാരണമെന്നാണ് അവരുടെ വിലയിരുത്തൽ. 

23നു നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകും. മുന്നൂറോളം സീറ്റുകളിൽ ആണ് ബിഡിജെഎസ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും, ബിഡിജെഎസ് മത്സരിച്ച സീറ്റുകളിലെല്ലാം തോറ്റുവെന്ന് മാത്രമല്ല വോട്ടും കുറഞ്ഞു. ബിജെപിക്ക് സ്വാധീനം ഉള്ള വാർഡുകളിൽ, അവർ വോട്ട് യുഡിഎഫിന് മറിച്ചുവെന്ന ആരോപണവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.