29 March 2024, Friday

സലില്‍ ചൗധരി മലയാളിന് നല്‍കിയ ശബ്ദമാധുരി: ‘പപ്പി ഹരാ’ മുതല്‍ ‘ഓലഞ്ഞാലി’ വരെ…

Janayugom Webdesk
February 4, 2023 4:33 pm

എട്ടു വയസു മുതല്‍ അലയടിച്ച ശബ്ദമാധുരി

20 ഓളം ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം(കലൈവാണി) തന്റെ 78 -ാം വയസില്‍ വിടാവാങ്ങുന്നത്. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ച് സംഗീതലോകത്തേക്ക് ചുവടുറപ്പിച്ച വാണി, തമിഴ് നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയാണ്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണയാണ് വാണിയെ തേടിയെത്തിയത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് ആദ്യം വാണി ജയറാം സംഗീതം പഠിച്ചത്. തുടര്‍ന്ന് എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. ഗന്ധർവ്വയുമൊത്ത് ‘രുണാനുബന്ധാച്യാ” എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു.

കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഇതിനുപുറമെ, ഹിന്ദുസ്ഥാനി സംഗീതം ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനില്‍ നിന്നും വാണി പഠിച്ചെടുത്തു.
1971‑ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തിയുടെ പടി കേറിത്തുടങ്ങിയത്. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി.

മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974‑ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.
‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് എത്തിച്ചത്. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വാണി ജയറാം മലയാളത്തിന് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ നല്‍കിയാണ് സൗരയൂധത്തിലേക്ക് പറന്നകന്നത്.

Eng­lish Sum­ma­ry: in the mem­o­ry of renowned singer vani jairam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.