കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ് എൻ ജങ്ഷൻ വരെയുള്ള 1.7 കിലോമീറ്റർ ദൂരത്തിലെ സർവ്വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 11.2 കിലോമീറ്ററാണ് ദൂരം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
വൈകിട്ട് ആറ് മണിക്ക് സിയാൽ കൺവൻഷൻ സെന്ററിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. ഡിഎംആർസിയുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം കെഎംആർഎൽ ആദ്യമായി നിർമ്മിച്ച പാതയാണ് പേട്ട‑എസ്എൻ ജങ്ഷൻ.
English summary; Inauguration of Kochi Metro SN Junction Path today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.