26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 24, 2025
April 24, 2025

ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യയും അഫ്ഗാനിസ്താനും ഏറ്റുമുട്ടും

Janayugom Webdesk
ദുബായ്
September 8, 2022 12:58 pm

ഏഷ്യാ കപ്പില്‍ ഇന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ അഫ്ഗാനിസ്താനും ഇന്ത്യയും ഏറ്റുമുട്ടും. ഇരു ടീമുകളും സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഈ ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഫൈനല്‍ പ്രവേശനത്തെ സ്വാധീനിക്കില്ല.

സൂപ്പര്‍ ഫോറില്‍ ഒരു മത്സരമെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇരു ടീമുകളും ഇറങ്ങുക. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ദുര്‍ബലമായ ബൗളിംഗും മധ്യനിരയുമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ട അഫ്ഗാനിസ്താന്‍ കടുത്ത പോരാട്ടവീര്യം കാണിക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; India and Afghanistan will meet today in the Asia Cup

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.