27 April 2024, Saturday

ഇന്ത്യ- ബഹ്റൈന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം

Janayugom Webdesk
March 23, 2022 9:34 am

ഇന്ത്യ- ബഹ്റൈന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ന് ബഹ്റൈനിലെ മദിനറ്റ് ഹമദ് സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഒമ്പതരയ്ക്കാണ് മത്സരം. ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്റൈന്‍ 89ാം സ്ഥാനത്തും. പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല.

സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്. സുഹൈറിന് പുറമെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഹോര്‍മിപാമും ഗോള്‍കീപ്പര്‍ പ്രഭ്സുഖാന്‍ ഗില്ലും ജീക്സണ്‍ സിങ്ങും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബഹ്റൈനിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. ഈ മാസം 26ന് ബെലാറൂസിനെതിരെയും ഇന്ത്യ സൗഹൃദ മത്സരത്തില്‍ മാറ്റുരക്കും.

Eng­lish sum­ma­ry; India-Bahrain friend­ly foot­ball match

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.