March 30, 2023 Thursday

Related news

March 30, 2023
March 17, 2023
March 14, 2023
March 3, 2023
February 17, 2023
February 13, 2023
February 13, 2023
February 5, 2023
January 30, 2023
January 28, 2023

കണ്ണംപൂട്ടി വിലക്ക് ; ഏഴുവര്‍ഷംകൊണ്ട് നിരോധിച്ചത് 55,580 വെബ്‌സൈറ്റുകളും ആപ്പുകളും

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2023 10:32 pm

സംസ്ഥാനങ്ങളുടെ സംരക്ഷണത്തിനാണെന്ന ന്യായീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തടയിട്ടത് 50000 ത്തിലധികം വെബ്‌സൈറ്റുകൾക്ക്. 2015 ജനുവരിക്കും 2022 ജൂണിനുമിടയിൽ ഏകദേശം 55,580 വെബ്‌സൈറ്റുകൾ, യുട്യൂബ് ചാനലുകൾ, യുആര്‍എല്‍, ആപ്ലിക്കേഷനുകൾ മുതലായവ നിരോധിച്ചതായി നിയമ സേവന സ്ഥാപനമായ എസ്എഫ്എല്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഏറ്റവും കൂടുതല്‍ വെബ്സെെറ്റുകള്‍ നിരോധിച്ചിട്ടുള്ളത്. 2015 മുതല്‍ 2022 സെപ്റ്റംബര്‍ വരെ റദ്ദാക്കിയ വെബ്സെെറ്റുകളുടെ 47.5 ശതമാനം വരുമിത്. യുഎപിഎ പ്രകാരം നിരോധിച്ച സംഘടനകളുടെ വെബ്സെെറ്റുകളാണ് റദ്ദാക്കിയവയില്‍ ചിലത്.

ഭരണകൂട സംരക്ഷണം, രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും, പ്രതിരോധ കാര്യങ്ങൾ, ദേശബന്ധങ്ങൾ, പൊതു ക്രമം, പ്രേരണ, പകർപ്പവകാശ ലംഘനം, അശ്ലീലം, അപകീർത്തിപ്പെടുത്തൽ, ക്രമസമാധാനം, കോടതിയലക്ഷ്യം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെബ്സെെറ്റുകള്‍ക്ക് നിരോധമേര്‍പ്പെടുത്തുന്നത്. അതേസമയം 69 എ വകുപ്പ് പ്രകാരം വെബ്‌സൈറ്റുകളുടെ നിരോധിക്കാനുള്ള സംവിധാനത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. അവലോകന സമിതിയിലെ പ്രാതിനിധ്യത്തില്‍ വെെവിധ്യമുണ്ടാകണം. നിലവിലെ സമിതിയില്‍ ഭൂരിഭാഗവും എക്സിക്യൂട്ടിവിലെ അംഗങ്ങളാണ്. എക്സിക്യൂട്ടീവിന് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നത് പക്ഷപാതം വര്‍ധിപ്പിച്ചേക്കാം.

1951‑ലെ ഇന്ത്യൻ ടെലിഗ്രാഫ് റൂൾസ്, 2009‑ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾ പ്രകാരമുള്ള തീരുമാനങ്ങളും സമിതി അവലോകനം ചെയ്യുന്നതിനാൽ പ്രാതിനിധ്യത്തിലെ വെെവിധ്യം പ്രധാനമാണ്. മുഴുവൻ വെബ്‌സൈറ്റുകളോ അക്കൗണ്ടുകളോ ചാനലുകളോ നിരോധിക്കുന്നതിന് സർക്കാർ കർശനമായ മാനദണ്ഡം കൊണ്ടുവരണം. മൂന്ന് സംവിധാനങ്ങള്‍ക്കും ഒരു പ്രത്യേക നിയമത്തിന് കീഴില്‍ നിരോധനമേര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഇന്റർനെറ്റിന് വെറും 25 വർഷം പഴക്കമേയുള്ളൂ. എന്നാല്‍ ഇന്റർനെറ്റ് അഭിമുഖീകരിക്കുന്ന നിയന്ത്രണ പ്രശ്നങ്ങൾ ഇപ്പോൾ അതിവേഗം ഉയർന്നുവരുന്നു എന്ന് പ്രസ്താവിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ദോഷകരമായ ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏതൊരു നിയമത്തിലും ജനാധിപത്യ തത്വങ്ങള്‍ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: India blocked 55,580 web­sites in sev­en years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.