29 March 2024, Friday

ഇന്ത്യ ചൈന 15-ാംവട്ട ചര്‍ച്ച പതിനൊന്നിന്

Janayugom Webdesk
ന്യൂഡൽഹി
March 9, 2022 7:02 pm

ഇന്ത്യ‑ചൈന 15-ാംവട്ട ചര്‍ച്ച പതിനൊന്നിന് നടക്കും. കിഴക്കൻ ലഡാക്കിലെ ലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ അതിർത്തി പ്രശ്‌നങ്ങൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്‌ച നടക്കുന്നത്. ചുഷുൽ‑മോൾഡോ ബോർഡർ പേഴ്സണൽ മീറ്റിങ് (ബിപിഎം) പോയിന്റിൽ ചൈനീസ് ഭാഗത്താണ് കൂടിക്കാഴ്ച. ഹോട്ട് സ്പ്രിങ്സ് മേഖലയിലെ സംഘർഷത്തിനുള്ള പരിഹാരം മുഖ്യ ചർച്ചാവിഷയമാകും. പിപി 15 പോയിന്റില്‍ നിന്ന് സൈനികരെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യും. സംഘർഷം നിലനിൽക്കുന്ന ഡെപ്സങ് എന്നിവിടങ്ങളിലെ പ്രശ്നം പിന്നീടു ചർച്ച ചെയ്യും. ജനുവരി 12‑നാണ് അവസാനമായി ഇരു രാജ്യങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

Eng­lish Sum­ma­ry: India-Chi­na 15th round of talks tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.