
അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. യുവതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 374 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. വെറും 50 പന്തുകളിൽ നിന്ന് 7 സിക്സറും 9 ഫോറുമടക്കം 96 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.
വൈഭവിന് പുറമെ വിഹാൻ മൽഹോത്ര (77), അഭിജ്ഞാൻ കുണ്ഡു (55), മലയാളി താരം ആരോൺ ജോർജ് (61) എന്നിവരും അർധസെഞ്ചുറികളുമായി തിളങ്ങി. ആർ.എസ്. അമ്പ്രീഷ് 28 റൺസെടുത്ത് പുറത്താകാതെ നിന്നു. സ്കോട്ട്‌ലൻഡിനായി ഒല്ലി ജോൺസ് നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്‌ലൻഡിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.