1 February 2026, Sunday

Related news

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Janayugom Webdesk
ബുലവായോ
February 1, 2026 10:12 pm

അണ്ടർ 19 ലോകകപ്പിലെ നിർണായകമായ സൂ­പ്പർ സിക്സ് പോരാട്ടത്തിൽ പാ­കിസ്ഥാ­നെ തകര്‍ത്ത് ഇന്ത്യ. 58 റണ്‍­സിന്റെ ജയത്തോടെ ഇ­ന്ത്യ സെ­മിയുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇ­ന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. 68 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിറങ്ങിനിറങ്ങിയ പാകി­സ്ഥാ­നെ 46.2 ഓവറില്‍ 194 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു.
66 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതം നേ­ടിയ ഖിലാന്‍ പട്ടേലും ആ­യുഷ് മാത്രെയുമാണ് പാകി­സ്ഥാ­നെ എറിഞ്ഞിട്ടത്. 

ഓപ്പണർമാരായ വൈഭവ് സൂ­ര്യവംശിയും (30), മലയാളി താരം ആരോൺ ജോർജും (11) ചേർന്ന് ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 47 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, വെറും നാല് പന്തിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി. വൈ­ഭവ് സൂര്യവംശി (30), ക്യാപ്റ്റൻ ആയുഷ് മാത്രെ (0), മലയാളി താരം ആരോൺ ജോർജ് (11) എന്നിവർ അടുത്തടുത്ത പന്തുകളിൽ മടങ്ങി. തകർച്ചയിൽ നിന്നും വേദാന്ത് ത്രിവേദിയും (68) വിഹാൻ മൽഹോത്രയും (18) ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. 

മധ്യനിര പതറിയെങ്കിലും വാലറ്റത്ത് കനിഷ്ക് ചൗഹാനും (35), ഖിലൻ പട്ടേലും (21) ചേർന്ന് നടത്തിയ പ്രകടനം ഇന്ത്യൻ സ്കോർ 250 കടത്തി. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ആർ എസ് അബ്രീഷം 29 റൺസ് നേടി പിന്തുണ നൽകി. പാകിസ്ഥാന് വേണ്ടി അബ്ദുൾ സു­ബ്ഹാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.