22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 11, 2024
February 25, 2024
January 31, 2024
February 16, 2023
December 8, 2022
October 27, 2022
September 19, 2022
March 16, 2022
March 10, 2022
January 30, 2022

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യൻ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 10:35 am

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്ന ധർമേന്ദ്ര പ്രതാപ് സിങ് (46) ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. എസ്പി സംസ്ഥാന അധ്യക്ഷൻ നരേഷ് പട്ടേല്‍ ധർമേന്ദ്ര പ്രതാപിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ധർമേന്ദ്ര പ്രതാപ് സിങ് നിൽക്കുന്ന ചിത്രവും പാർട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പാർട്ടി നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും ഉള്ള വിശ്വാസം കൊണ്ടാണ് ധർമേന്ദ്ര പ്രതാപ് പാർട്ടിയിൽ ചേർന്നതെന്ന് എസ്പി പ്രസ്താവനയിൽ അറിയിച്ചു.

8 അടി 2 ഇഞ്ച് ഉയരമുള്ള ധർമേന്ദ്ര പ്രതാപ് സിങ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനാണ്. ഗിന്നസ് വേൾഡ് റെക്കോർഡുമുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്മാരിൽ ഒരാളായും ധർമേന്ദ്ര പ്രതാപിനെ കണക്കാക്കപ്പെടുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ നർഹർപുർ കാസിയാഹി ഗ്രാമവാസിയാണ് ധർമേന്ദ്ര പ്രതാപ്.

ബിരുദാനന്തര ബിരുദക്കാരനായ ധർമേന്ദ്ര പ്രതാപിന് ഉയരക്കൂടുതnd] മൂലം ഇതുവരെ ജോലിയൊന്നും നേടാനായിട്ടില്ല. കുനിയുന്നതിനും ബുദ്ധിമുട്ടുണ്ട്. അവിവാഹിതനാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കുവേണ്ടി ധർമേന്ദ്ര പ്രതാപ് പ്രചാരണം നടത്തിയിരുന്നു.

Eng­lish Sumam­ry: Indi­a’s great­est man joins Sama­jwa­di Party

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.