11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

April 28, 2024
February 25, 2024
January 31, 2024
October 25, 2023
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023

ആദിത്യനാഥിനെ വിമര്‍ശിച്ചു;അസം ഖാന്‍ കുറ്റക്കാരന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2022 4:18 pm

ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ ആദിത്യനാഖിനെ വിമര്‍ശിച്ച പേരില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനെന്ന് ഉത്തര്‍ പ്രദേശ് കോടതി വിധി. മുഖ്യമന്ത്രി ആദിത്യനാഥിനെയും ജില്ലാ കളക്ടറായിരുന്ന ആഞ്ജനേയ കുമാര്‍ സിങിനെയും വിമര്‍ശിച്ച് സംസാരിച്ച കേസിലാണ് കോടതി വിധി.

2019ല്‍ റാംപൂരില്‍ നടത്തിയ പ്രസംഗമാണ് കേസിന് ഇടയാക്കിയത്. ഉടന്‍ കോടതി ശിക്ഷ വിധിക്കും. ജനപ്രതിനിധി എന്ന നിലയിലുള്ള അധികാരം അസം ഖാന് ഇതോടെ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് അസം ഖാന്‍.

സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ദേഹം ഏറെ കാലമായി ജയിലില്‍ കഴിയുകയാണ്. ജയിലില്‍ നിന്ന് പത്രിക സമര്‍പ്പിച്ച് ജനവിധി തേടിയ അസം ഖാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Eng­lish summary:
Crit­i­cized Chief Min­is­ter Adityanath; Azam Khan is guilty

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.