26 April 2024, Friday

Related news

April 25, 2024
April 25, 2024
April 25, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024

ഉത്തര്‍പ്രദേശില്‍ ബിജെപിക്കും, ആദിത്യനാഥിനും കനത്തവെല്ലുവിളി ഉയര്‍ത്തി സമാജ് വാദി പാര്‍ട്ടിയുടെ റാലി

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2022 2:04 pm

ബിജെപിക്കും, യുപി മുഖ്യമന്ത്രി ആദിത്യനാഥിനും കനത്തവെല്ലുവിളി ഉയര്‍ത്തി യുപി സര്‍ക്കാരിനെതിരേ കൂറ്റന്‍ റാലിയുമായി എസ്പി.നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. 

ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനം മുതൽ സംസ്ഥാന നിയമസഭ വരെ വൻ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എസ്പിയുടെ പ്രതിഷേധം സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവർക്ക് ചർച്ച ചെയ്യണമെങ്കിൽ നിയമസഭയിൽ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.

എസ്പിക്ക് ഇപ്പോൾ ഒന്നും ചെയ്യാനില്ല. ഇത്തരം പ്രതിഷേധങ്ങൾ ജനങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതി വാങ്ങാതെയാണ് എസ്പി മാര്‍ച്ച് നടത്തിയതെന്നും പൊലീസ് അനുവദിച്ച റൂട്ട് സ്വീകരിക്കാന്‍ എസ്പി തയ്യാറായില്ലെന്നും ജോയിന്റ് സിപി (ക്രമസമാധാനം) പിയൂഷ് മോർദിയ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് എസ്‌പി ഓഫീസിൽ നിന്ന് ആരംഭിച്ച് രാജ്ഭവനിലൂടെയും ജനറൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഗാന്ധി പ്രതിമയിലൂടെയും കടന്നു വിധാൻ ഭവനിൽ സമാപിക്കുമെന്ന് സമാജ്‌വാദി പാർട്ടിയുടെ മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

നിയമസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലും പാർട്ടി അംഗങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും എസ്പി നേതാവ് വ്യക്തമാക്കി. ബിജെപി സർക്കാർ പ്രതികാര മനോഭാവത്തോടെ പ്രവർത്തിക്കുന്നതിനാൽ സാമൂഹിക സൗഹാർദം അപകടത്തിലാണ്. ജനാധിപത്യത്തിന്‍റെ ആത്മാവിന് വിരുദ്ധമായി വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

രാജ്യത്തകമാനം ബിജെപിക്ക് എതിരേ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് ഉത്തര്‍പ്രദേശില്‍ നടന്ന കൂറ്റന്‍ റാലി. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക, മതേരത, പുരോഗമന പാര്‍ട്ടികള്‍ ബിജെപിക്ക് എതിരേ എടുക്ക നിലപാടുകളില്‍ ജനപങ്കാളിത്തം അതാണ് സൂചിപ്പിക്കുന്നത്

Eng­lish Sum­ma­ry: Sama­jwa­di Par­ty’s ral­ly raised a strong chal­lenge to BJP and Adityanath in Uttar Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.