26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 24, 2023
April 3, 2022
March 31, 2022
March 27, 2022
March 16, 2022
March 15, 2022
March 10, 2022
March 9, 2022
March 9, 2022
March 4, 2022

വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

Janayugom Webdesk
ഹാമില്‍ട്ടണ്‍
March 10, 2022 6:08 pm

ആതിഥേയരായ ന്യൂസിലന്‍ഡ് 62 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ സംഘം 46.4 ഓവറില്‍ 198 റണ്‍സിന് ഓള്‍ഔട്ടായി. 71 റണ്‍സെടുത്ത വൈസ് ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൌറാണ് ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി നേടിയ ആമി സാറ്റേര്‍ത്ത്വെയ്റ്റും അമേലിയ കെറുമാണ് കിവീസ് ടീമിനായി തിളങ്ങിയത്.

84 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 75 റണ്‍സെടുത്ത സാറ്റേര്‍ത്ത്വെയ്റ്റാണ് അവരുടെ ടോപ് സ്‌കോറര്‍. അമേലിയ 64 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 50 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് കിവീസിനായി മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 3 മത്സരങ്ങളില്‍ കീവീസിന്റെ രണ്ടാം ജയമാണിത്. ശനിയാഴ്ച വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Eng­lish sum­ma­ry; India lose sec­ond match of Wom­en’s World Cup

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.