1 May 2024, Wednesday

Related news

February 13, 2024
February 5, 2024
December 15, 2023
July 29, 2023
July 26, 2023
July 24, 2023
March 14, 2023
February 24, 2023
November 10, 2022
July 28, 2022

വനിതാ ലോകകപ്പ്; വിൻഡീസിന് തുടർച്ചയായ രണ്ടാം ജയം

Janayugom Webdesk
March 9, 2022 12:19 pm

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി. ഏഴ് റണ്‍സിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 225 റണ്‍സ് നേടിയത്. വിൻഡീസിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. വിക്കറ്റ് കീപ്പർ ബാറ്റർ ഷെമയിൻ കാംപെല്ലിന്റെ തകർപ്പൻ ബാറ്റിംഗാണ് വിൻഡീസിന് മികച്ച സ്കോർ നേടികൊടുത്തത്.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം തോൽവി. വിൻഡീസ് ഇംഗ്ലണ്ടിനെ ഏഴ് റൺസിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. 

66 റൺസെടുത്ത ഷെമയിൻ കാംപെല്ലാണ് ടോപ് സ്കോർ. ഹെയ്ലി മാത്യൂസ് 45 റൺസും ചെഡിയൻ നാഷൻ 49 റൺസും നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 47.4 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി. 46 റൺസെടുത്ത ടാസ്മിൻ ബ്യുമോണ്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. വിൻഡീസിന്റെ ഷമീലിയ കോണൽ 3 വിക്കറ്റ് വീഴ്ത്തി. വിൻഡീസിന്റെ ഷെമയിൻ കാംപെല്ലാണ് പ്ലെയർ ഓഫ് ദി മാച്ച്. 15ന് ഓസ്ട്രേലിയക്കെതിരെയാണ് വിൻഡീസിന്റെ അടുത്ത മത്സരം.

Eng­lish Summary:Women’s World Cup; Sec­ond win in a row for the Windies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.