25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 24, 2025
April 24, 2025

അഫ്ഗാനിലേക്ക് ഗോതമ്പ് എത്തിക്കാന്‍ ഇന്ത്യ‑പാക് ധാരണ

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 8:58 pm

അട്ടാരി — വാഗാ അതിര്‍ത്തിയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്പ് എത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായി. ഫെബ്രുവരി ആദ്യവാരം ആദ്യഘട്ട ചരക്കുകള്‍ അഫ്ഗാനിസ്ഥാനിലേക്കെത്തിക്കും. ധാരണ പ്രകാരം ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതിക്ക് (ഡബ്ല്യുഎഫ്‍പി) കീഴിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ടോർഖാം അതിർത്തി വഴി ചരക്കുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകും. 

അഫ്ഗാനിസ്ഥാനിലേക്കുള്ള ഗോതമ്പിന്റെയും മറ്റ് സഹായങ്ങളുടെയും വിതരണത്തിന് യുഎൻ മേൽനോട്ടം വഹിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആദ്യ ചരക്ക് അയയ്‌ക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി ഏകദേശം രണ്ട് മാസത്തോളമാണ് ഇരു രാജ്യങ്ങളും ച‍ര്‍ച്ച നടത്തിയത്. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകളുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളും അടുത്തിടെ വിമാനമാര്‍ഗം ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു.

അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യൻ സഹായത്തിനായി പാകിസ്ഥാൻ അപൂർവമായി മാത്രമേ യാത്രാ സൗകര്യങ്ങൾ അനുവദിച്ചിട്ടുള്ളൂ . 2002ൽ അഫ്ഗാനിസ്ഥാന്‍ സമാനമായ പ്രതിസന്ധി നേരിട്ടപ്പോഴും യാത്രാസൗകര്യത്തിനായുള്ള ഇന്ത്യയുടെ നിര്‍ദേശം പാകിസ്ഥാന്‍ നിരസിച്ചിരുന്നു. പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റി അയക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തെ താലിബാൻ സ്വാഗതം ചെയ്യുകയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അനുമതി തേടുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:India-Pakistan agree­ment to sup­ply wheat to Afghanistan
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.