13 December 2025, Saturday

Related news

December 9, 2025
September 21, 2025
August 28, 2025
August 7, 2025
June 16, 2025
June 13, 2025
April 14, 2025
March 20, 2025
January 30, 2024
January 17, 2024

2075 ഓടെ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്ന്

web desk
ന്യൂഡല്‍ഹി
July 11, 2023 10:52 pm

2075 ഓടെ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം.

2075 ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 52.5 ലക്ഷം ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നില്‍ രണ്ടാമതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴില്‍ രംഗത്തെ പങ്കാളിത്തം വര്‍ധിപ്പിക്കുകുയും നൈപുണ്യവികസനത്തില്‍ വൈദഗ്ധ്യം നേടുകയുമാണ് വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടതെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ സന്തനു സെന്‍ഗുപ്ത പറഞ്ഞു.

ജനസംഖ്യാ കണക്കില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന പ്രായമുള്ളവരുടെ വളര്‍ച്ചയാണ് ഇന്ത്യക്ക് ഏറ്റവും അനുകൂലമായ ഘടകം. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം മറ്റുള്ള സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച്‌ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഉല്പാദന ശേഷി വര്‍ധിപ്പിക്കുക, സേവന രംഗത്തെ വളര്‍ച്ച തുടരുക, അടിസ്ഥാന വികസന രംഗത്തെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് മുന്നില്‍ കൃത്യമായ വാതിലുകളാണ് തുറന്നിരിക്കുന്നതെന്നും സെന്‍ഗുപ്ത പറഞ്ഞു.

Eng­lish Sam­mury: India will sur­pass Amer­i­ca by 2075 by Gold­man Sachs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.