28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024

ഇനി പാണ്ഡ്യപ്പട; അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും

Janayugom Webdesk
June 26, 2022 8:21 am

ഇന്ത്യക്ക് ഇതൊരു ശക്തിപരീക്ഷണം മാത്രം. ഹാർദിക് പാണ്ഡ്യയുടെ കന്നി നായകത്വത്തില്‍ ടീം ഇന്ത്യയുടെ യുവനിര ഇന്ന് അയർലന്‍ഡിനെതിരെ ടി20 പോരാട്ടത്തിനിറങ്ങും. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുക. രണ്ടു മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്.

രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങി നിരവധി മുതിർന്ന താരങ്ങള്‍ ടീമിലില്ല. ഇവര്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ടി20 സ്പെഷ്യലിസ്റ്റുകളെന്ന് പറയാവുന്ന പുതിയൊരു സംഘത്തെ ഇന്ത്യ അയര്‍ലന്‍ഡിലേക്കു അയക്കുകയായിരുന്നു. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പമായതിനാല്‍ വിവിഎസ് ലക്ഷ്മണിനാണ് അയര്‍ലന്‍ഡില്‍ താല്ക്കാലിക ചുമതല.

ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിനൊപ്പം സഞ്ജു സാംസണും ആദ്യ മത്സരത്തില്‍ ടീമില്‍ ഇടംനേടിയേക്കുമെന്നും സൂചനകളുണ്ട്. ഇഷാന്‍ കിഷന്‍-റുതുരാജ് സഖ്യം തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി സഞ്ജുവും നാലാമനായി സൂര്യയും കളിക്കും.

പേസ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരിക്കും ഇന്ത്യയെ നയിക്കുക. യുസ്‌വേന്ദ്ര ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും അര്‍ഷ്ദീപ് സിങ്ങിനും അരങ്ങേറ്റ സാധ്യതയുമുണ്ട്. ആന്‍ഡ്രു ബാല്‍ബിര്‍ണി നയിക്കുന്ന അയര്‍ലന്‍ഡ് ടീമില്‍ പരിചയസമ്പന്നര്‍ ഏറെയുണ്ട്.

മാര്‍ക്ക് അഡെയര്‍, കര്‍ട്ടിസ് കാംപെര്‍, ഗരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്ബ്രൈന്‍, ബാരി മക്കാര്‍ത്തി തുടങ്ങിയ പ്രമുഖരെല്ലാം കളത്തിലിറങ്ങുന്നുണ്ട്.

ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യമാണ്. മൂന്നു ടി20കളിലാണ് ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയിലെല്ലം വിജയം ഇന്ത്യക്കായിരുന്നു. രണ്ടാം ടി20 മത്സരം ചൊവ്വാഴ്ച ഇതേ വേദിയില്‍തന്നെ നടക്കും.

Eng­lish sum­ma­ry; India will take on Ire­land today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.