23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 15, 2024
August 15, 2024
August 14, 2024
August 14, 2024
August 13, 2024
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

Janayugom Webdesk
ഷാർജ
August 16, 2022 10:38 pm

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷം ഷാര്‍ജ ഇന്ത്യൻ അസോസിയേഷനിൽ രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി തിരഞ്ഞെടുത്ത എണ്ണൂറോളം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അസോസിയേഷനുമായി ചേർന്ന് നടത്തിയ ആഘോഷ പരിപാടി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീമിന്റെ അദ്ധ്യക്ഷതയിൽ ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു.

തൊഴിലാളികൾക്കായി നടത്തിയ ബോധവത്കരണ ക്യാമ്പയിനും പതിവ് ആഘോഷങ്ങളിൽ നിന്ന് വേറിട്ടതാക്കി.
കോൺസുലേറ്റിന്റെ കീഴിലുള്ള പ്രവാസി ഭാരതീയ സഹായത കേന്ദ്രയുടെ നേതൃത്വത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ, പരാതി പരിഹാര രീതി, കോൺസുലർ സേവനം എന്നിവയെ കുറിച്ചും, ബാങ്ക് ഓഫ് ബറോഡയുടെ പ്രതിനിധികൾ സാമ്പത്തിക സാക്ഷരതയെ കുറിച്ചും, ആരോഗ്യ പരിപാലനത്തെ കുറിച്ച് ആസ്റ്റർ മിംസും ക്ലാസുകളെടുത്തു. തൊഴിലാളികൾക്കായി ആസ്റ്റർ മിംസിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.

ദേശഭക്തി ഗാനങ്ങളുൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. തൊഴിലാളികൾക്കായി ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. പ്രസ്, ഇൻഫർമേഷൻ, കൾച്ചർ ആന്റ് ലേബർ കോൺസുൽ താദു മമു തുടർന്നു സംസാരിച്ചു അസോസിയേഷൻ ജനറല്‍ സെക്രട്ടറി ടി. വി. നസീർ സ്വാഗതവും ആക്ടിംഗ് ട്രഷറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു.

അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം ഉദ്ഘാടനം ചെയ്തു.

രാവിലെ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ ഉത്തം ചന്ദ് ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വൈ. എ. റഹീം ദേശീയപതാക ഉയർത്തി.

വിവിധ ചടങ്ങുകളിൽ ജനറല്‍സെക്രട്ടറി ടി. വി. നസീർ, ആക്ടിംഗ് ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, സാം വർഗീസ്, ജബ്ബാർ, പ്രദീഷ് ചിതറ, ഹരിലാൽ, അബ്ദുമനാഫ്, അബ്ദുൽ മനാഫ്, കെ സുനിൽ രാജ്, കബീർ ചാന്നാംകര തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: Indi­an Con­sulate in Dubai cel­e­brates Inde­pen­dence Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.