22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 3, 2023
December 13, 2022
November 12, 2022
September 21, 2022
September 18, 2022
September 15, 2022
September 14, 2022
September 14, 2022
September 14, 2022
September 2, 2022

ഇന്ത്യൻലൈബ്രറി കോൺഗ്രസ്‌: അനുബന്ധ സെമിനാർ 18 മുതൽ

Janayugom Webdesk
തിരുവനന്തപുരം
November 12, 2022 10:49 am

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകൾ 18ന്‌ ആരംഭിക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ ഡോ.വി ശിവദാസൻ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.1,500ൽപരം സെമിനാറുകളാണ്‌ സംഘടിപ്പിക്കുന്നത്‌

മതനിരപേക്ഷതയും ജീവിതവും വിഷയത്തിലുള്ള ആദ്യ സെമിനാർ കൂടാളി പൊതുജനവായനശാലയിൽ 18ന്‌ വൈകിട്ട്‌ നാലിന്‌ ഡോ.സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. കണ്ണൂർ സർവകലാശാല പ്രോ- വൈസ്‌ ചാൻസലർ ഡോ.എ സാബു മുഖ്യപ്രഭാഷണം നടത്തും.

കണ്ണൂർ ജില്ലയിലെ 1,054 ലൈബ്രറികൾക്കുപുറമെ സർവകലാശാലാ പഠനവകുപ്പുകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളും സെമിനാർവേദിയാകും.നൂറു വിഷയം തെരഞ്ഞെടുത്തിട്ടുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജ്‌ യൂണിയൻ, എൻഎസ്‌എസ്‌, സാഹിത്യസമാജം, ക്ലബ്ബുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ്‌ സെമിനാർ. വാർത്താസമ്മേളനത്തിൽ സെമിനാർ കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ, കൺവീനർ മുകുന്ദൻ മഠത്തിൽ, വി കെ പ്രകാശിനി എന്നിവരും പങ്കെടുത്തു.

Eng­lish Summary:
Indi­an Library Con­gress: Adjunct Sem­i­nar from 18

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.