10 January 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

ഗ്രന്ഥശാലകളുടെ ഉത്സവമാകാൻ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌

Janayugom Webdesk
തിരുവനന്തപുരം
December 2, 2022 12:09 pm

ഗ്രന്ഥശാലകളുടെ ഉത്സവമാകാൻ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ . വിജ്ഞാനംസാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന്‌ 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം രൂപപ്പെടുത്തുന്ന ചർച്ചകളുണ്ടാകും.

ലൈബ്രറികളെ പുസ്‌തകപ്പുരകളെന്നതിനപ്പുറം വിനോദ, വിജ്ഞാന കേന്ദ്രങ്ങളാക്കുകയാണ്‌ ലക്ഷ്യം. നിരവധി പൊതുസ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ സംരംഭമാണ്‌ ലൈബ്രറി കോൺഗ്രസ്‌.തെലങ്കാന, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്‌, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. 13 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെഷനുകളുണ്ടാകും.കണ്ണൂർ സർവകലാശാലയാണ്‌ ആതിഥ്യം വഹിക്കുന്നത്‌. ജനുവരി ഒന്നിന്‌ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ലൈബ്രറി കോൺഗ്രസിന്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള കണ്ണൂർ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.1,500 സെമിനാർ. 29ന്‌ അന്താരാഷ്‌ട്ര പുസ്‌തകോത്സവവും പ്രദർശനവും തുടങ്ങും. പ്രദർശന നഗരിയിൽ സംഘഗാന മത്സരം, കലാപരിപാടികൾ, സാംസ്‌കാരികസദസ്‌, ക്വിസ്‌, യുവഗായകരുടെ സംഗമം എന്നിവയുണ്ടാകും. ജനുവരി ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ 50 ലൈബ്രറികളും സാംസ്‌കാരികോത്സവവും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും.

സീതാറാംയെച്ചൂരി, എംഎ ബേബി, ശശി തരൂർ, ഇർഫാൻ ഹബീബ്‌, പ്രഭാത്‌ പട്‌നായിക്‌, ജയതി ഘോഷ്‌, വി കെ രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കവി സച്ചിദാനന്ദനും പ്രഭാഷകൻ സുനിൽ പി ഇളയിടവും ഉൾപ്പെടെയുള്ളവർ സംസ്‌കാരികരംഗത്തെ സെഷൻ കൈകാര്യംചെയ്യും. ലോകപ്രശസ്‌ത കലാകാരന്മാരും എത്തും. വി ശിവദാസൻ എംപി (ചെയർമാൻ), ടി കെ ഗോവിന്ദൻ (ജനറൽ കൺവീനർ) പ്രൊ. ഗോപിനാഥ്‌ രവീന്ദ്രൻ (അക്കാദമിക്‌ ചെയർമാൻ), പി പി ദിവ്യ (വർക്കിങ്‌ പ്രസിഡന്റ്‌), പി കെ വിജയൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ സംഘാടകസമിതിക്കാണ്‌ നടത്തിപ്പ്‌ ചുമതല.ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നതിന്‌ രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി 10 വരെ നീട്ടി. പ്രതിനിധികളാകാൻ താൽപ്പര്യമുള്ളവർ ഉടൻ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. peoplesmission.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായും രജിസ്റ്റർചെയ്യാം. ഫോൺ: 9207991907. 

Eng­lish Summary:

Indi­an Library Con­gress to be a fes­ti­val of libraries

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.