അമേരിക്കയിൽ മുതിർന്ന പൗരൻമാരെ ലക്ഷ്യമിട്ടു വൻ തട്ടിപ്പു നടത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻകൂടി അറസ്റ്റിൽ. അനിരുദ്ധ കൽകോട്ടെ എന്ന 24കാരനാണു വിർജീനിയയിൽ അറസ്റ്റിലായത്.
ഇയാളെ ഹൂസ്റ്റണിലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഗൂഢാലോചന, തട്ടിപ്പ് എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഹൂസ്റ്റണിലെ അനധികൃത താമസക്കാരനായ എം ഡി ആസാദ് എന്ന 25കാരനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 20 വർഷംവരെ തടവും 2.5 ലക്ഷം ഡോളർവരെ പിഴയും ലഭിക്കാം.
കേസിൽ കുറ്റക്കാരാണെന്നു നേരത്തേതന്നെ കണ്ടെത്തിയ സുമിത് കുമാർ സിംഗ് (24), ഹിമാൻഷു കുമാർ (24), എം ഡി ഹസിബ് (26) എന്നിവർ വിധിക്കായി കാത്തിരിക്കുകയാണ്. ഇവരെല്ലാം ഹൂസ്റ്റണിലെ അനധികൃത താമസക്കാരാണ്. ഒരു ഓൺലൈൻ പണമയയ്ക്കൽ സംവിധാനം ഉപയോഗിച്ച് ആളുകളുടെ സ്വകാര്യ-ബാങ്ക് വിവരങ്ങൾ ശേഖരിച്ചാണു സംഘം തട്ടിപ്പ് നടത്തിയത്.
English summary;Indian man arrested in US for fraud
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.