14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024

355 കോടിയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

Janayugom Webdesk
July 1, 2022 11:05 am

യുഎസിൽ 45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 50 കാരനായ ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് വൻ ലാഭം നൽകുമെന്ന് പറഞ്ഞ് 10, 000ത്തോളം പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഈതുക ഉപയോഗിച്ച് നിരവധി ആഢംബര കാറുകളും സ്വത്തുവകകളും സമ്പാദിക്കുകയാണ് നീൽ ചെയ്തത്.

നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് നീൽ ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് ലോസ് ആഞ്ചൽസ് പൊലീസ് പറഞ്ഞു. കുറ്റപത്രം അനുസരിച്ച്, ടെക്നോളജി കമ്പനി ഗ്രൂപ്പുകളുടെ ഉടമയായ നീൽ ചന്ദ്രൻ, കമ്പനികളുടെ പേരിലാണ് നിക്ഷേപക​രെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്.

കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. തന്റെ കമ്പനികളിലെ നിക്ഷേപകർക്ക് ഉടൻ വൻ തുക ലാഭ വിഹിതമായി ലഭിക്കുമെന്നതുൾപ്പെടെ കാണിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്.

എന്നാൽ കുറ്റപത്രപ്രകാരം, അത്തരത്തിൽ കമ്പനികൾ വാങ്ങാൻ തയാറായ കൺസോർഷ്യം ഇല്ലായിരുന്നു. ലഭിച്ച നിക്ഷേപങ്ങളിലെ വൻ തുക മറ്റ് ബിസിനസുകളിലേക്ക് ഉപയോഗിക്കുകയും ബക്കി സ്വന്തം ആഢംബരത്തിനായി ചെലവഴിക്കുകയുമാണ് നീൽ ചന്ദ്രൻ ചെയ്തത്.

ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വകകൾ, 39 ടെസ്‍ല വാഹനങ്ങൾ ഉൾപ്പെടെ 100 വ്യത്യസ്തമായ സ്വത്തു വകകൾ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം ​കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം തടവുശിക്ഷ ലഭിക്കും.

Eng­lish summary;Indian man arrest­ed in US for swin­dling Rs 355 crore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.