വഴക്കിനിടെ സഹപ്രവർത്തകന്റെ വിരൽ കടിച്ചെടുത്ത ഇന്ത്യക്കാരനു സിംഗപ്പുരിൽ തടവു ശിക്ഷ. വിചാരണയിൽ കുറ്റം സമ്മതിച്ച ഗോവിന്ദ് രാജ് എന്ന 31കാരനാണ് കോടതി 10 മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
സഹപ്രവർത്തകനായ മുത്തു സെൽവ(42)ത്തിന്റെ ഇടതു കൈയിലെ ചെറുവിരലാണ് ഗോവിന്ദ് രാജ് കടിച്ചെടുത്തത്. കടിച്ചെടുത്ത ഭാഗം പിന്നീട് വഴക്കു നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തെങ്കിലും ഡോക്‌ടർമാർക്ക് അതു തുന്നിച്ചേർക്കാനായില്ല.
2020 ഡിസംബർ ആറിന് വൈകുന്നേരം നാലോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിംഗപ്പുരിന്റെ പടിഞ്ഞാറൻ തീരത്തുള്ള ക്രാഞ്ചി ക്രസന്റിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തങ്ങളുടെ ഡോർമിറ്ററിക്കു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇരുന്നു മദ്യപിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതും അതു പിന്നീട് കൈയാങ്കളിയിലേക്കു മാറിയതും.
english summary; Indian man jailed in Singapore
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.