13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

January 11, 2025
August 23, 2024
August 12, 2024
August 5, 2024
July 21, 2024
July 18, 2024
October 4, 2023
August 28, 2023
August 25, 2023
July 1, 2023

ചോപ്രയുടെ ത്രോ കായിക ഓസ്കാര്‍ പട്ടികയിലും

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2022 9:52 pm

കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. വഴിത്തിരിവാകുന്ന മുന്നേറ്റങ്ങൾക്കുളള വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം. പട്ടികയിലെ ആറ് താരങ്ങളിൽ ഒരാളാണ് നീരജ് ചോപ്ര.
ജാവലിന്‍ താരമായ നീരജ് ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്. യുഎസ് ഓപ്പൺ കിരീടം നേടിയ ടെന്നിസ് താരങ്ങളായ ഡാനിൽ മെദ്‍‍വദേവ്, എമ്മ റാഡുക്കാനു, ഫുട്ബോള്‍ താരം പെഡ്രി, ഓസ്ട്രേലിയന്‍ നീന്തൽ താരം ആരിയാര്‍നെ ടിറ്റ്മസ്, വെനസ്വേലന്‍ ട്രിപ്പിൾ ജംപ് താരം യൂലിമാര്‍ റോഹസ് എന്നിവരും ചുരുക്കപ്പട്ടികയിൽ ഉണ്ട്. ലോകമെമ്പാടുമുളള 1300 സ്പോര്‍ട്‌സ് ലേഖകര്‍ അടങ്ങുന്ന പാനലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

Eng­lish sum­ma­ry : Indi­an Olympic gold medal­ist Neer­aj Chopra has been short­list­ed for the Lau­rus Oscar

you may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.