2 May 2024, Thursday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

മത്സരക്ഷമതാ റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2023 10:47 pm

മത്സരക്ഷമതാ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 103 ആയി താഴ്ന്നു. 134 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 103-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ദി ഗ്ലോബല്‍ ടാലന്റ് കോമ്പറ്റീറ്റീവ്നെസ് ഇന്‍ഡക്സ് അനുസരിച്ച് 2013ല്‍ 103 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 83-ാം സ്ഥാനത്തായിരുന്നു. ബ്രിക്സ് രാജ്യങ്ങളില്‍ ഏറ്റവും പിന്നിലുള്ള രാജ്യവും ഇന്ത്യയാണ്. ഇവയില്‍ ചൈനയാണ് മുന്നില്‍ — 40-ാം സ്ഥാനം. റഷ്യ 52, ദക്ഷിണാഫ്രിക്ക 68, ബ്രസീല്‍ 69 സ്ഥാനങ്ങളിലാണ്. സ്വിറ്റ്സര്‍ലാൻഡ് ആണ് പട്ടികയില്‍ മുന്നില്‍. സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തും യുഎസ് മൂന്നാം സ്ഥാനത്തുമുണ്ട്.

യൂറോപ്യൻ ഇതര രാജ്യങ്ങളില്‍ ആദ്യ 25ല്‍ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുഎഇ, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നിവ ഇടം നേടി. ആദ്യ 25ല്‍ ഇത്തവണ ജപ്പാനില്ല. ആദ്യമായാണ് ദക്ഷിണ കൊറിയ പട്ടികയില്‍ ഇടം നേടുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടികയാണ് ദി ഗ്ലോബല്‍ ടാലന്റ് കോമ്പറ്റീറ്റീവ്നെസ് ഇന്‍ഡക്സ്. ആഗോള ബിസിനസ് സ്കൂളായ ഇൻസീഡാണ് സൂചിക തയ്യാറാക്കുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള നിയമങ്ങള്‍, വ്യവസായ അന്തരീക്ഷം എന്നിവയും രാജ്യത്തെ പ്രതിഭകളുടെ മത്സരക്ഷമതയും സൂചികയ്ക്കായി പരിഗണിക്കുന്നു.

Eng­lish Sum­ma­ry: Indi­a’s glob­al tal­ent com­pet­i­tive­ness rank­ing falls

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.