19 April 2024, Friday

Related news

April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
February 11, 2024
January 31, 2024
January 24, 2024
January 15, 2024
January 14, 2024

മാവൂർ ഗ്രാസിം ഭൂമി തിരിച്ചുപിടിക്കാൻ നടപടിയായതായി വ്യവസായ മന്ത്രി

Janayugom Webdesk
മാവൂർ
December 6, 2022 7:08 pm

ബിർള മാനേജ്മെന്റിന് കീഴിലുളള മാവൂർ ഗ്രാസിം ഭൂമി തിരിച്ചു പിടിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചതായി വ്യവസായവകുപ്പുമന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. അഡ്വ. പി ടി എ റഹീം എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 320. 78 ഏക്കർ ഭൂമിയാണ് ആകെ മാനേജ്മെന്റിന്റെ കീഴിലുള്ളത്. ഇതിൽ 238.41 ഏക്കർ ഭൂമി വ്യവസായ ആവശ്യത്തിനായി സർക്കാര്‍ ഏറ്റെടുത്തു നൽകിയതാണ്.

വ്യവസായം തുടങ്ങാൻ മാനേജ്മെന്റ് മുൻ കൈ എടുക്കാത്ത പശ്ച്ചാത്തലത്തിൽ നേരത്തെ തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കാൻ നടപടിയെടുത്തിരുന്നു. എന്നാൽ 2017 ൽ മാനേജ്മെന്റ് ഹൈക്കോടതിയിൽ പോയി ഇത് സ്റ്റേ ചെയ്തു. അതുകൊണ്ട് തന്നെ അത് തീർപ്പാക്കാതെ ഏറ്റെടുക്കുന്നതിന് നിയമ തടസമുണ്ട്. ഈ നടപടി എത്രയും പെട്ടെന്ന് തീർപ്പാക്കാൻ 2022 മെയ് മാസത്തിൽ കോഴിക്കോട് ജില്ലാ നിയമ ഓഫീസർ അറ്റോർണി ജനറലുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയിൽ കേസ് പരിഗണനക്ക് വന്നിട്ടുണ്ടെന്നും വ്യവസായ വകുപ്പുമന്ത്രി മറുപടി നൽകി.

Eng­lish Sum­ma­ry: Indus­tries Min­is­ter says that action has been tak­en to reclaim the land of Mavoor Grasim

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.