27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 12, 2024
July 5, 2024
July 4, 2024
July 3, 2024

ജുഡീഷ്യറിക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണം: ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2022 10:38 pm

ജില്ലാ ജുഡീഷ്യറിക്ക് അടിസ്ഥാന സൗകര്യ മേഖലയിലടക്കം സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ബാർ അസോസിയേഷന്റെ അനുമോദന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി ജില്ലാ വനിതാ ജഡ്ജിമാർക്കും ശുചിമുറിയിൽ പ്രവേശനമില്ലാത്ത സംഭവങ്ങൾ ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. രാവിലെ എട്ട് മണിക്ക് കോടതികളിലേക്ക് പോകുന്ന ഇവര്‍ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് മടങ്ങി എത്തുമ്പോള്‍ മാത്രമാണ് ശുചിമുറി ഉപയോഗിക്കുന്നത്. 

ജഡ്ജിമാർക്കിടയിലെ കീഴ്‌വഴക്കങ്ങളുടെയും അധികാരശ്രേണിയുടെയും സംസ്കാരത്തെ വിമര്‍ശിച്ച അദ്ദേഹം ഇതെല്ലാം നമ്മുടെ കൊളോണിയൽ ഭൂതകാലത്തിന്റെ അവശിഷ്ടമാണെന്നും കുറ്റപ്പെടുത്തി. ജില്ലാ ജഡ്ജിമാർ കീഴുദ്യോഗസ്ഥരല്ല. ഹൈക്കോടതി ജഡ്ജിമാർ ഭക്ഷണം കഴിക്കുമ്പോഴോ വിളമ്പുമ്പോഴോ ജില്ലാ ജഡ്ജിമാർ എഴുന്നേറ്റുനിന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് നമ്മുടെ കൊളോണിയൽ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 

Eng­lish Summary:Infrastructural facil­i­ties for Judi­cia­ry should be enhanced: Chief Justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.