മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടിയ താരത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരത്തിന് 20 ദിവസത്തേക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടമാര്‍. കഴിഞ്ഞ ദിവസം ഒറിഗോണിലെ നടന്ന ഫൈനല്‍ മത്സരത്തിനിടെ നീരജിന് അടിനാഭിക്ക് പരിക്കേറ്റിരുന്നു. അവസാന റൗണ്ടിലെ പ്രകടനത്തെ പരിക്ക് സാരമായി ബാധിക്കുകയും ചെയ്തു.
വെള്ളി മെഡല്‍ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു. അവിടുന്ന് തിരിച്ചെത്തി നീരജ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ബര്‍മിംഗ്‌ഹാമിൽ ചേരുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ താൻ മത്സരിക്കില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധികൃതരെ അറിയിച്ചെന്നാണ് വിവരം.
English Summary:Injury, need rest; Neeraj Chopra will not compete in the Commonwealth Games
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.